കാവേരി തിരിച്ചെത്തുന്നു, ട്രാഫിക്കിലൂടെ ബോളിവുഡിലേക്ക്

ഒരിടവേളയ്ക്ക് ശേഷം നടി കാവേരി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ബോളിവുഡിലൂടെയാണ് കാവേരിയുടെ തിരിച്ചുവരവ്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലാണ് കാവേരി അഭിനയിക്കുക.

ട്രാഫിക്കില്‍ റോമ ചെയ്ത വേഷമാണ് കാവേരിക്ക് ഹിന്ദി റീമേക്കിലുളളത്. രാജേഷ് പിളളയാണ് ഹിന്ദിയിലും ട്രാഫിക്ക് ഒരുക്കുന്നത്.

ബാലതാരമായി മലയാളത്തില്‍ അരങ്ങേറിയ കാവേരി പിന്നീട് ശാലീന സുന്ദരിയായി അറിയപ്പെട്ടു. ഉദ്യാനപാലകനില്‍ നായികയായെങ്കിലും തുടര്‍ന്ന് വേണ്ടത്ര വേഷങ്ങള്‍ കിട്ടിയില്ല. ഇതോടെ കല്യാണി എന്ന പേര് സ്വീകരിച്ച് കാവേരി തെലുങ്കിലേക്ക് ചേക്കേറി. അവിടെ മുന്‍നിര നായികയായി മാറിയ കാവേരി സംവിധായകന്‍ സൂര്യ കിരണിനെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് മിനിസ്‌ക്രീനിലായിരുന്നു കാവേരിയെ അധികവും കണ്ടത്. ഇതിനിടെയാണ് ട്രാഫിക്കിലൂടെ കാവേരി ബിഗ്‌സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.